ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വിദേശ യാത്രകള്‍ നടത്താന്‍ കഴിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തി ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഒരു വിദേശ യാത്രയും നടത്താന്‍ കഴിയാതെ വരുന്നത് നരേന്ദ്ര മോദിയെ സംബന്ധിച്ച് ഇതാദ്യമാണ്.ആഗോളതലത്തില്‍ തന്നെ പൊതുപണം ഉപയോഗിച്ച് നിരന്തരം വിദേശയാത്രകള്‍ നടത്തുന്ന പ്രധാനമന്ത്രിയെന്ന ദുഷ്‌പേര് നരേന്ദ്ര മോദിക്കുണ്ട്. 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ നിരന്തര വിദേശയാത്രകള്‍ മോദി നടത്തി. 2014 ജൂണ്‍ 15 നും 2019 നവംബറിനും ഇടയില്‍ 96 രാജ്യങ്ങളില്‍ ഔദ്യോഗിക കണക്ക് അനുസരിച്ച പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2014 ല്‍ 8 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി 2015 ല്‍ 23 ഉം 2016 ല്‍ 17 , 2017 ല്‍ 14 , 2018 ല്‍ 20 2019 ല്‍ 14 ഉം രാജ്യങ്ങളില്‍ നയതന്ത്ര ദൗത്യം നിര്‍വഹിച്ചു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ