കാവുംമന്ദം: ശൈലി 2.0 പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തിലെ 30 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ ആളുകളുടെയും ജീവിത ശൈലീ രോഗങ്ങളുടെ സർവ്വേ, ആരോഗ്യ പരിശോധന എന്നിവക്ക് തുടക്കമായി.
പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് സേനൻ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ചന്ദ്രൻ മടത്തുവയൽ, ബീന റോബിൻസൺ, സിബിൽ എഡ്വേർഡ്, ടി ചാർളി, അഷ്മില തുടങ്ങിയവർ സംബന്ധിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.