മാനന്തവാടി: കാണാതായ വയോധികയുടെ മൃതദേഹംഉപയോഗശൂന്യമായ
കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. തേറ്റമല പരേതനായ വിലങ്ങിൽ മുഹമ്മദിൻ്റെ ഭാര്യ കുഞ്ഞാമി (72) യുടെ മരണമാണ് കൊലപാതകമെന്ന് സൂചനയുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ചോലയിൽ സി.സി ഹക്കീം (42) നെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്വർണാഭരണങ്ങൾ കവരാൻ വേണ്ടി ഹക്കീം കുഞ്ഞാമിയെ കഴു ത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞതെ ന്നാണ് വിവരം. കുഞ്ഞാമിയിൽ നിന്നും കവർന്ന സ്വർണാഭരണങ്ങൾ പ്രതി വെള്ളമുണ്ട സ്വകാര്യ ബാങ്കിൽ പണയം വെച്ചതായും പോലീസ് കണ്ടെത്തി യതായി റിപ്പോർട്ടുണ്ട്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ