ഓണം ഫെയര്‍ ആരംഭിച്ചു

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍വ്വഹിച്ചു. ഐസക് സ്‌ക്വയറിലാണ് ഫെയര്‍, ഓണക്കാലത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയുന്നതിനും പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുമാണ് ഓണം ഫെയര്‍ ആരംഭിച്ചത.് ഇത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം എല്‍ എ ഐ. സി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.

സപ്ലൈകോ റീജിയണല്‍ മാനേജര്‍ അനൂപ് റ്റി.സി, ബത്തേരി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സി പൗലോസ്, പി.ആര്‍ ജയപ്രകാശ് സി.പി.എം ഏരിയ സെക്രട്ടറി, സജി വര്‍ഗ്ഗീസ് സി.പി.ഐ മണ്ഡലം സെക്രട്ടറി, അഡ്വ. സതീഷ് പുതിക്കാട് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്, ആരിഫ് സി കെ. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി, കെ.ജെ ദേവസ്യ കേരള കോണ്‍ഗ്രസ് എം. സംസ്ഥാന സെക്രട്ടറി, കെ.എ സ്‌കറിയ എല്‍.ജെ.ഡി ജില്ലാസെക്രട്ടറി, പ്രഭാകരന്‍ നായര്‍ കേരള കോണ്‍ഗ്രസ്സ് ജേക്കബ് ജില്ലാ പ്രസിഡന്റ്, മൊയ്തു കുന്നുമ്മല്‍ ഐ.എന്‍.എല്‍ ജില്ലാ വൈസ് പ്രസിഡന്റ്, അഡ്വ. കെ.റ്റി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്, ജയദേവ് ടി.ജെ ജില്ലാ സപ്ലൈഓഫീസര്‍, ഷൈന്‍ മാത്യു സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍, ഇ.എസ് ബെന്നി സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് തുക കൈമാറി

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ 20 ലക്ഷം രൂപയ്ക്ക് പുറമെ 5.67

ലോക മാനസികാരോഗ്യ ദിനാചരണവും കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമും സംഘടിപ്പിച്ചു

പൊഴുതന:ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ വയനാട്, ചൈൽഡ് ഹെല്പ് ലൈൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ട്രൈബൽ വകുപ്പിന്റെ സഹകരണത്തോടെ

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.

മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത

ശബരിമല സ്വർണ്ണപ്പാളി മോഷണം: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

വെണ്ണിയോട്: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണത്തിൻ്റെ ഉത്തരവാദികളായ മന്ത്രിയെയും മുൻ മന്ത്രിയെയും ദേവസ്വം ബോർഡിലെ അംഗങ്ങളെയും ചെയർമാൻമാരെയും പ്രതികളാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭരണപരാജയത്തിൻ്റെ ഉത്തരവാദിയായ പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടും കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.