അതിശക്തമായ മഴ മുന്നറിയിപ്പുളള സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മഴ ശക്തികുറഞ്ഞ സാഹചര്യത്തിലും ശക്തമായ മഴ മുന്നറിയിപ്പുകളില്ലാത്തതിനാലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്വാറികള്‍ ഒഴികെ നിയമാനുസൃത പ്രവര്‍ത്തനാനുമതിയുള്ള ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഓറഞ്ച്, റെഡ് ജാഗ്രത മുന്നറിയിപ്പുകളുള്ള ദിവസങ്ങളില്‍ ഖനനവും മണ്ണെടുക്കലും പാടില്ലെന്ന നിബന്ധനയോടെയാണ് ഉത്തരവിറങ്ങിയത്. നിയമാനുസൃതമായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയോടെ മണ്ണെടുപ്പും അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍