Advertisement

ബാംഗ്ളൂർ ഹൈവേയിൽ വാഹനപകടത്തിൽ മാനന്തവാടി സ്വദേശിയായ യുവതി മരിച്ചു

ബെംഗളൂരു:ബെംഗളൂരു- മൈസൂർ ഹൈവേയിൽ അപകടംകാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ചു മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനി അഫ്രീന (23) മരിച്ചുകുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റു

GENERAL
News Image

2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാനന്തവാടി എക്സൈസ്റെയ്ഞ്ച് ഇൻസ്പെക്ടർ ആർ അരുൺകുമാറും ടീമും മാനന്തവാടി ശാന്തി നഗർ നാഗത്താൻ കാവ് റോഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസി യായ കപ്പലാംകുഴിയിൽ കെ.കെ ഷാജർ (46) നെ അറസ്റ്റ് ചെയ. ഇയ്യാളുടെ വീടിന്റെ ഹാളിൽ സൂക്ഷിച്ച 2.067 കി.ഗ്രാം കഞ്ചാവാണ് പിടി ച്ചെടുത്തത്. മോഷണക്കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതിയാണ് ഷാജർ. ഇൻസ്പെക്ടർ ആർ അരുൺ കുമാർ, പ്രിവൻ്റീവ് ഓഫീസർ സി.കെ രഞ്ജിത്ത്, സി.ഇ.ഒമാരായ ടി.ജി പ്രിൻസ്, വിജേഷ് കുമാർ, ഡബ്ല്യു സി ഇ ഒ പി.സി കീർത്തി, ഡ്രൈവർ രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.

MANANTHAVADY
News Image

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ വന്‍ മദ്യശേഖരം; 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടി

വയനാട്: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡില്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടില്‍ നടത്തിയ വീട്ടിലാണ് 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടിയത്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി വീട്ടിലെത്തി പരിശോധന നടത്തിആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരമുള്ള നടപടിക്ക് സാധ്യതയുണ്ട്. മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ ആന്റോ അഗസ്റ്റിന്റെ വീടുകളിലും റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലും ഉള്‍പ്പെടെ അഞ്ചിടത്താണ് റെയ്ഡ് നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശേരി ഓഫിസില്‍ പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകളോളം നീണ്ടു. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിരുന്നു. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തിയത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തുകയായിരുന്നു.

KALPETTA
News Image
Advertisement

ജില്ലയുടെ സമഗ്ര വികസനം-ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന- ജില്ലാ കളക്ടര്‍ വി ചെല്‍സസിനി

വയനാടിന്റെ സമഗ്ര വികസനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടറായി ചാര്‍ജ്ജെടുത്ത വി ചെല്‍സസിനി പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍. ദുരന്തബാധിതരുടെ പുനരധിവാസം, പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് മുന്നറിയിപ്പ് ലഭ്യമാക്കല്‍, ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം, ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എന്നിവ ആഴത്തില്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കും. ജില്ലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ ടൂറിസം മേഖലയെ വികസിപ്പിക്കുന്നതില്‍ പ്രാധാന്യം നല്‍കും. മുന്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കി എല്ലാവരുടെയും കൂട്ടായ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും കളക്ടര്‍ പറഞ്ഞു.

KALPETTA
News Image

ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്.

തൃക്കൈപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കൈപ്പറ്റ,നെല്ലിമാളത്ത് നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എംപി വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. തുടർന്ന് നടന്ന യോഗത്തിൽ കെഎസ്എസ് പി എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ പി കുഞ്ഞു മൊയ്തീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രെട്ടറിയറ്റ് മെമ്പർ മാരായ പി കെ വിപിന ചന്ദ്രൻമാസ്റ്റർ,ഈ ടി സെബാസ്റ്റിൻ മാസ്റ്റർ, കെസി രാജൻ, വേണുഗോപാൽ എം കീഴ്ശേരി, ജി വിജയമ്മ, പി എം ജോസ് മാസ്റ്റർ,എൻ ഡി ജോർജ്,കെ എം ആലീസ് ടീച്ചർ, ടി ജെ സക്കറിയാസ് ,ടി വി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

KALPETTA
News Image

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

മാനന്തവാടി നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍നടയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ ഫുട്പാത്തിലേക്ക് ഇറക്കി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളില്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കുറ്റക്കാരായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അറിയിച്ചു. പരിശോധനയില്‍ നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ രാജീവ് ഇ കെ, പി എച്ച് ഐ മാരായ ഷൈജു എസ്, തുഷാര എ, അക്ഷര ജ്യോതി എന്നിവര്‍ പങ്കെടുത്തു.

MANANTHAVADY
News Image

ഗ്രന്ഥശാല ദിനാചരണം നടത്തി.

പുൽപ്പള്ളി :പുൽപ്പള്ളി, കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി.പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും നടത്തപ്പെടുകയുണ്ടായി.വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ സമ്മാനം നൽകി അനുമോദിച്ചു.ലൈബ്രറി സെക്രട്ടറി ജെറിൻ, പ്രസിഡൻ്റ് ശശി വി.എൻ,വൈസ് പ്രസിഡന്റ് ബേബി പോത്തൻ എന്നിവർ സംസാരിച്ചു.വനിതാവേദി പ്രസിഡൻറ് കുഞ്ഞുമോൾ നന്ദി പറഞ്ഞു.

PULPALLY
News Image

സൂപ്പർ ലീഗ് കേരളയിൽ മികച്ച സാന്നിധ്യമായി വയനാടും വയനാട് യുണൈറ്റഡ് എഫ്സിയും

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലും വയനാടൻ തിളക്കം.നിരവധി ദേശീയ-സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത ടീമുകളെ പരിശീലിപ്പിച്ചു പരിചയ സമ്പന്നനായ മുൻ ഗോകുലം കേരള കോച്ച് കൽപ്പറ്റ സ്വദേശി ബൈജു ജി എസ് ഫോഴ്‌സകൊച്ചി യുടെ സഹ പരിശീലകനാണ്. സംസ്ഥാനത്തിന് ദേശീയ അണ്ടർ -20കിരീടവും,കണ്ണൂർ വാരിയേഴ്സ് കഴിഞ്ഞ സീസണിൽ കപ്പ്‌ നേടുന്നതിനു മുഖ്യപങ്ക് വഹിച്ച ഷഫീഖ് ഹസ്സൻ മഠത്തിൽ കണ്ണൂരിൽ സഹ പരിശീലകനായി തുടരുന്നു.മുൻ ഐ എസ് ഏൽ താരം സുഷാന്ത്‌ മാത്യു തൃശൂർ മാജിക് എഫ് സി യുടെ സ്പോർട്ടിങ് ഡയറക്ടർ ആയി ഈ വർഷവും അവരോടൊപ്പമുണ്ട്.കൂടാതെ വയനാടിന്റെ പ്രഥമ പ്രൊഫഷണൽ ക്ലബ്ബായ വയനാട് യുണൈറ്റഡ് FC യുടെ ചെയർമാനും, കെ എഫ് എ എക്സിക്യൂട്ടീവ് മെമ്പറുമായ പിണങ്ങോട് ഷമീം ബക്കർ സി കെ ആണ് ഫോഴ്സ കൊച്ചി FC യുടെ കോ -ഓണർ, WUFC യുടെ ഹെഡ് കൊച്ച് ഡെയ്സൺ ചെറിയാൻ ഫോഴ്‌സ കൊച്ചി യുടെ സ്പോർട്ടിങ് ഡയറക്ടറാണ്.WUFC താരങ്ങളായ ശ്രീനാഥ്‌, മുഹമ്മദ്‌ അമീൻ,ദിൽജിത്,സംഗീത്,ഗോൾ കീപ്പർ ജെയ്‌മി ജോയ് എന്നിവരും ഫോഴ്സകൊച്ചി ടീം അംഗംങ്ങളാണ്.SLK യിൽ ഈ സീസണിൽ ഡൽഹി സിറ്റി എഫ് സി യിൽ നിന്നും മീനങ്ങാടി സ്വദേശിയായ അലൻ സജിയും വയനാട് യുണൈറ്റഡ് എഫ്സിയിലൂടെ ഈസ്റ്റ് ബംഗാൾ റിസർവ് ടീമിൽ എത്തിയ കൽപ്പറ്റ മണിയങ്കോട് സ്വദേശി ശ്രീനാഥും ഫോഴ്സകൊച്ചിക്ക് വേണ്ടിയും, കേരള പ്രീമിയർ ലീഗിൽ കാലിക്കറ്റ് എഫ്സിയുടെ ഭാഗമായിരുന്ന കൽപ്പറ്റ സ്വദേശി അജത് സഹിം, ഗോകുലം കേരളയുടെ മധ്യ നിര താരം  തൃക്കൈപ്പറ്റ സ്വദേശി എമിൽ ബെന്നിയും കാലിക്കറ്റ് എഫ് സി യിൽ അംഗമാണ്. വയനാട് ജില്ലയിലെ ഫുട്ബോൾ താരങ്ങളും പരിശീലകരും മികച്ച ക്ലബ്ബുകളിൽ അംഗമാകുന്നതും വിദേശികൾ അടക്കമുള്ളവരെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നതും വയനാടൻ ഫുട്ബോളിന് ഏറെ അഭിമാനകരമാണ്. സമീപ കാലയളവിൽ ജില്ലയിൽ ഫുട്ബോൾ മേഖലയിൽ ഉണ്ടായ വളർച്ചയാണ് ഈ അഭിമാനകരമായ നേട്ടത്തിന് കാരണം.

KALPETTA
News Image

വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു.

വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച്  ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് വി. ചെല്‍സസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭര്‍ത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്.

KALPETTA
News Image

അധ്യാപക സംഗമം നടത്തി

 മലങ്കര ജാക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖലാ അധ്യാപക സംഗമം നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സംഗമം എംജെഎസ്എസ്എ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദൊ മനയത്ത്, ഫാ. സോജൻ ജോസ് വാണാക്കുടി, ഫാ. ജിബിൻ പുന്നശേരി, ഡിസ്ട്രിക് ഇൻസ്പെക്ടർ ടി.വി.സുനിൽ, അസി.ഇൻസ്പെക്ടർ കെ.എം.ഷിനോജ്, സെക്രട്ടറി ധന്യ ബിജു, പ്രാഗ്രാം കോഓർഡിനേറ്റർ എബിൻ പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി വി.സി ജോസ് വാണാക്കുടി, സെക്രട്ടറി കെ.സാലു, പി.വി സ്‌കറിയ, ഷിജു പാട്ടുപാള എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക കലോത്സവത്തിൽ ആതിഥേയരായ മാനന്തവാടി സെൻ്റ്. ജോർജ് സൺഡേ സ്കൂൾ ഒന്നും കോറോം സെൻ്റ്. മേരീസ് സൺഡേ സ്കൂൾ രണ്ടും സെൻ്റ് ജോൺസ് ഇരുമനത്തൂർ സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

MANANTHAVADY
News Image

ഹോർമൂസിന് പിന്നാലെ ബാബ് അൽ മന്ദബും അടയ്ക്കുമോ? കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ച് ഹൂതികൾ, കരയിൽ ട്രഞ്ചുകളും; ആശങ്ക അറിയിച്ച് ഇന്ത്യ

സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങൾ ബാബ് അൽ മന്ദബ് ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാകുന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയിൽ ലോക രാജ്യങ്ങൾ. കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ മേഖലയിലെ ക്രമസമാധാന തകർച്ചയിലും കപ്പൽ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. വ്യാപാര ആവശ്യങ്ങൾക്കായി ഈ ജലപാതയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മേഖലയിലെ സംഘർഷങ്ങൾ സാമ്പത്തികമായും കപ്പൽ ഗതാഗതപരമായും വലിയ തിരിച്ചടിയാണ്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടു. ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു.

GENERAL
News Image

യുട്യൂബർ ‘തംബുരു ക്വീൻ ഫിഷർ’ വീട്ടിൽ മരിച്ച നിലയിൽ

കൊച്ചി: സമൂഹമാധ്യമ ഇൻഫ്ലുവൻസറും യുട്യൂബറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ മരിച്ച നിലയിൽ കണ്ടെത്തി. പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ ഇൻഫ്ലുവൻസറാണ് തംബുരു. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിലാണ് തിങ്കളാഴ്ച തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്.വൈകീട്ട് അഞ്ച് മണിയോടെ സ്കൂൾ വിട്ടെത്തിയ മകളാണ് മൃതദേഹം കണ്ടത്. വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു.‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് തംബുരു വിഡിയോകൾ പങ്കുവെച്ചിരുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും തംബുരുവിന് വലിയ ആരാധകരുണ്ട്.

KERALA
News Image

മെസ്സി വിവാദവും സാമ്പത്തിക തട്ടിപ്പും: അഗസ്റ്റിൻ സഹോദരന്മാരുടെ സ്ഥാപനങ്ങളും വസതികളുമടക്കം 5 ഇടങ്ങളിൽ SITയുടെ മിന്നൽ റെയ്ഡ്

കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ നടപടി ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി അഞ്ച് കേന്ദ്രങ്ങളിൽ പുലർച്ചെ നാല് മണി മുതൽ എസ്ഐടി റെയ്ഡ് നടത്തി.അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വസതികൾ, കളമശ്ശേരിയിലുള്ള കമ്പനിയുടെ ആസ്ഥാനം, വയനാട്ടിലെ തറവാട്ടു വീട് എന്നിവിടങ്ങളിലാണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നത്. കോടതിയിൽ നിന്ന് വ്യക്തമായ സെർച്ച് വാറന്റ് സമ്പാദിച്ച ശേഷമാണ് പോലീസിന്റെ ഈ നിർണ്ണായക നീക്കം.മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പും നടന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. മെസ്സിയെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കാനും വലിയ തോതിൽ നികുതി വെട്ടിപ്പ് നടത്താനുമാണ് നീക്കം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

KERALA
News Image

മാറ്റങ്ങൾക്കുള്ള സൽബുദ്ധി നേരത്തെ തോന്നണമായിരുന്നു, തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നത്': തോമസ് ഐസക്ക്

മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയെങ്കിൽ നന്നാവുമായിരുന്നുവെന്ന് തോമസ് ഐസക്ക്. തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന തോന്നൽ വന്നതെന്ന് അഭിപ്രായപ്പെട്ട തോമസ് ഐസക്ക് പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം ഉണ്ടായി എന്നും ചൂണ്ടിക്കാട്ടി. 10 വർഷം ഭരിച്ചതിന്റെ സുഖം തോന്നി. ഭരണം മതി സമരം വേണ്ട എന്ന ചിന്ത വന്നു. അത് സംഘടനയെ ബാധിച്ചു. പാർട്ടിക്കെതിരായി വന്ന അപഖ്യാതികൾ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. തിരുത്തലുകളുടെ തുടർച്ച ഇനിയും ഉണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. പാർട്ടി സംവിധാനങ്ങളെ ഞങ്ങൾ നന്നാക്കാൻ തീരുമാനിച്ചു. ദൗർബല്യങ്ങൾ മറികടക്കാനുള്ള പരിപാടികൾക്ക് രൂപം നൽകി. ഇനി ജനങ്ങളുമായി കൂടുതൽ അടുക്കും. സംഘടന വീഴ്ചകൾ പരിഹരിക്കും. വർഗ -ബഹുജന അടിത്തറ ശക്തിപ്പെടുത്തു‌മെന്നും തോമസ് ഐസക്ക് വിശദമാക്കി

KERALA
News Image

"മുസാബഖ' എസ് കെ ജെ എം മദ്‌റസാ കലാമേളക്ക് ജില്ലയിൽ ഒരുക്കം തുടങ്ങി

ഒന്നിടവിട്ട വർഷങ്ങളിൽ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മുസാബഖ - മദ്‌റസാ വിദ്യാർഥികളുടെ കലാ മേളക്ക് ജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഒക്ടോബറിൽ ജില്ലയിലെ 17 റെയ്ഞ്ചുകളിലും മുസാബഖ നടക്കും. നവംബർ 13, 14, 15 തീയതികളിൽ വാരാമ്പറ്റ സആദാ കോളേജിലാണ് ജില്ലാ മുസാബഖ. ഇദം പ്രഥമമായി ഈ വർഷം സ്റ്റേറ്റ് മുസാബഖയും ജില്ലയിലാണ് നടക്കുന്നത്.മുസാബഖ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ ജൂറി ശില്പശാല നടത്തി. റെയ്ഞ്ച് മുസാബഖകളിൽ വിധിനിർണ്ണയിക്കുന്നവർക്കായി കൽപ്പറ്റ സമസ്താലയത്തിൽ ജില്ലാ കമ്മിറ്റി നടത്തിയ ശില്പ ശാല മുസാബഖ സ്‌റ്റേറ് കൺട്രോളർ ശാഹുൽ ഹമീദ് മാസ്റ്റർ മേൽ മുറി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി എസ് തങ്ങൾ അദ്ധ്യക്ഷനായി. മുഈനുദ്ദീൻ കൊടുവള്ളി നേതൃത്വം നൽകി. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു പടം മുസാബഖ ജില്ലാ ജൂറി ശില്പ ശാല ശാഹുൽ ഹമീദ് മേൽമുറി ഉദ്ഘാടനം ചെയ്യുന്നു

KALPETTA
News Image

CWSA ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA ) വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കൈനാട്ടിൽ ഉള്ള ഗവൺമെന്റ് ഹോസ്പിറ്റലിനടുത്തുള്ള ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സംസ്ഥാന ഖജാൻജി മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ജില്ലയുടെ സ്ഥാപക നേതാവ് അഹമ്മദ് കുട്ടി മേപ്പാടി ലോഗോ പ്രകാശനം ചെയ്തു തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സോജൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹൈദ്ര കൽപ്പറ്റ. റോബിൻസൺ ആന്റണി തുടങ്ങിയ ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്തു . യോഗത്തിൽ ഒക്ടോബർ മാസം 26ന് ജില്ലാ കൺവെൻഷനും കുടുംബ സംഗമവും നടത്താൻ തീരുമാനിച്ചു ടെക്നിക്കൽ വിഭാഗം ക്ലാസ്സ് എൻജിനീയർ അനൂപ് കുമാർ ക്ലാസ് എടുക്കുകയും ചെയ്തു. വയനാട് ജില്ലയിലെ 8 വില്ലേജുകൾ നിർമ്മാണ നിർത്തിവയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുന്നത് യോഗം ഉത്കണ്ഠയോടു കൂടി ഓർത്തു . അതിനിളവ് വരുവാൻ വേണ്ട സമര പദ്ധതിയും ആയിട്ട് മുന്നോട്ടുപോകുവാനും ഇതൊരു നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കാനും ജില്ലയിൽ ജന ബോധവൽക്കരണ വാഹന പ്രചരണ ജാഥ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു കാർഷിക മേഖല തകർന്ന തരിപ്പണമായ സാഹചര്യത്തിൽ വയനാടിന്റെ 60% സാധാരണക്കാരും ആശ്രയിക്കുന്ന നിർമ്മാണ മേഖലയ്ക്കും പ്രതിസന്ധി ഉണ്ടായാൽ അത് ജനജീവിതത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് യോഗം വിലയിരുത്തി യോഗത്തിൽ ജില്ലാ ഖജാൻജി നിഷാദ് ബത്തേരി നന്ദി പറഞ്ഞു

KALPETTA
News Image

മൂന്ന് വർഷത്തിനിടെ 1.5 കോടി നിയമലംഘനങ്ങൾ: എ.ഐ കാമറ പിഴ ആയിരം കോടി കടന്നു; ആദ്യകാല ഭയം മാറിയതോടെ പിഴയടയ്ക്കാൻ മടി; പിരിഞ്ഞുകിട്ടിയത് 365 കോടി മാത്രം..!

സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ച എ.ഐ കാമറകൾ വഴി മോട്ടോർ വാഹന വകുപ്പ് ചുമത്തിയ ആകെ പിഴത്തുക 1,000 കോടി രൂപ പിന്നിട്ടു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനിടെ ഒന്നരക്കോടിയോളം ഗതാഗത നിയമലംഘനങ്ങളാണ് കാമറകൾ കണ്ടെത്തിയത്.എന്നാൽ, ചുമത്തിയ പിഴയിൽ 365 കോടി രൂപ മാത്രമാണ് ഇതുവരെ പിരിഞ്ഞുകിട്ടിയത്. 635 കോടി രൂപ ഇനിയും കുടിശ്ശികയായി തുടരുകയാണ്. കാമറകളെക്കുറിച്ചുള്ള ആദ്യകാല ഭയം കുറഞ്ഞതോടെ നിയമലംഘകർ പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് കുടിശ്ശിക ഉയരാൻ കാരണംകഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പുതിയ പിഴ രേഖപ്പെടുത്തി. 2023 ജൂണിൽ 220 കോടി രൂപ ചെലവഴിച്ച് 675 എ.ഐ കാമറകൾ സ്ഥാപിച്ചാണ് പദ്ധതി ആരംഭിച്ചത്. പിരിഞ്ഞുകിട്ടിയ 365 കോടി രൂപ തന്നെ പദ്ധതിയുടെ ആകെ നിർമ്മാണ ചെലവിന്റെ ഒന്നര ഇരട്ടിയിലധികമാണ്.വലിയ തുക കുടിശ്ശികയായി നിൽക്കുന്നുണ്ടെങ്കിലും, എ.ഐ കാമറകളുടെ സാന്നിധ്യം സംസ്ഥാനത്ത് റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും റോഡ് സുരക്ഷയിൽ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. കുടിശ്ശിക ഈടാക്കാൻ കർശന നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

KERALA
News Image

'എങ്കെയൊളിന്താലും വിടമാട്ടെ'...!!! തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

- പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്- മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.തിരുനെല്ലി: വയനാട് ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മുങ്ങിയ മാല കവര്‍ച്ചാസംഘത്തിലെ മൂന്ന് പേരെ കൂടി പിന്തുടര്‍ന്ന് വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു(47), ദേവി എന്ന തിലോത്തമ(53), മധുര, മുത്തുപ്പട്ടി പൊന്നി(39) എന്നീ മൂന്ന് സ്ത്രീകളെയാണ് കര്‍ണാടകയിലെ മല്‍പേ ബീച്ചില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്‌നാടിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചു കിടക്കുന്ന പിടിച്ചുപറി സംഘത്തില്‍പെട്ട ഇവരെ വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ ഐപിഎസിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് (SAGOC) വലയിലാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്.

ARIYIPPU
News Image

പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

കോഴിക്കോട്: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പി ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്. പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ തിരുത്തല്‍ തീരുമാനമെന്ന നിലയിലാണ് പി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചതിനെ വിലയിരുത്തുന്നത്

KERALA
News Image

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ നെന്മേനി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

യോഗം ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു. ഷമീർ മാളിക അധ്യക്ഷനായിരുന്നു. ചടങ്ങിൽ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും ക്ഷേമനിധി എന്നിവയെ പറ്റിയും വിശദമായി സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌ അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റായി ഷമീർ മാളിക, വൈസ് പ്രസിഡന്റ്മാരായി സിന്ധു ജോയ്, സൈദ് അലവി എന്നിവരെയും ജന :സെക്രട്ടറിയായി ഷീല പ്രദീപിനെയും, ട്രഷററായി ജോയ് അതിർത്തിമുക്കിനേയും തിരഞ്ഞെടുത്തു. പോൾ സൻ ,രാജേഷ് നബിചാൻ കുടി,ഷമീർ മാണിക്യം, ഷാജു കീച്ചേരി, വാർഡ് മെമ്പർമാരായ ദീപ ബാബു ഷീന എടക്കൽ, പൗലോസ് ചെറിയാൻ, വിത്സൻ ബത്തേരി, ജോയ് കരടി പാറ,ടി.ടി. സുലൈമാൻ,ഷീല പ്രദീപ് എന്നിവർ സംസാരിച്ചു.

KALPETTA
News Image