സൂപ്പർ ലീഗ് കേരളയിൽ മികച്ച സാന്നിധ്യമായി വയനാടും വയനാട് യുണൈറ്റഡ് എഫ്സിയും

Advertisement
Featured Image

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലും വയനാടൻ തിളക്കം.

നിരവധി ദേശീയ-സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത ടീമുകളെ പരിശീലിപ്പിച്ചു പരിചയ സമ്പന്നനായ മുൻ ഗോകുലം കേരള കോച്ച് കൽപ്പറ്റ സ്വദേശി ബൈജു ജി എസ് ഫോഴ്‌സകൊച്ചി യുടെ സഹ പരിശീലകനാണ്. സംസ്ഥാനത്തിന് ദേശീയ അണ്ടർ -20കിരീടവും,കണ്ണൂർ വാരിയേഴ്സ് കഴിഞ്ഞ സീസണിൽ കപ്പ്‌ നേടുന്നതിനു മുഖ്യപങ്ക് വഹിച്ച ഷഫീഖ് ഹസ്സൻ മഠത്തിൽ കണ്ണൂരിൽ സഹ പരിശീലകനായി തുടരുന്നു.

മുൻ ഐ എസ് ഏൽ താരം സുഷാന്ത്‌ മാത്യു തൃശൂർ മാജിക് എഫ് സി യുടെ സ്പോർട്ടിങ് ഡയറക്ടർ ആയി ഈ വർഷവും അവരോടൊപ്പമുണ്ട്.

കൂടാതെ വയനാടിന്റെ പ്രഥമ പ്രൊഫഷണൽ ക്ലബ്ബായ വയനാട് യുണൈറ്റഡ് FC യുടെ ചെയർമാനും, കെ എഫ് എ എക്സിക്യൂട്ടീവ് മെമ്പറുമായ പിണങ്ങോട് ഷമീം ബക്കർ സി കെ ആണ് ഫോഴ്സ കൊച്ചി FC യുടെ കോ -ഓണർ, WUFC യുടെ ഹെഡ് കൊച്ച് ഡെയ്സൺ ചെറിയാൻ ഫോഴ്‌സ കൊച്ചി യുടെ സ്പോർട്ടിങ് ഡയറക്ടറാണ്.

WUFC താരങ്ങളായ 

ശ്രീനാഥ്‌, മുഹമ്മദ്‌ അമീൻ,ദിൽജിത്,സംഗീത്,ഗോൾ കീപ്പർ ജെയ്‌മി ജോയ് എന്നിവരും ഫോഴ്സകൊച്ചി ടീം അംഗംങ്ങളാണ്.

SLK യിൽ ഈ സീസണിൽ ഡൽഹി സിറ്റി എഫ് സി യിൽ നിന്നും മീനങ്ങാടി സ്വദേശിയായ അലൻ സജിയും വയനാട് യുണൈറ്റഡ് എഫ്സിയിലൂടെ ഈസ്റ്റ് ബംഗാൾ റിസർവ് ടീമിൽ എത്തിയ കൽപ്പറ്റ മണിയങ്കോട് സ്വദേശി ശ്രീനാഥും ഫോഴ്സകൊച്ചിക്ക് വേണ്ടിയും, കേരള പ്രീമിയർ ലീഗിൽ കാലിക്കറ്റ് എഫ്സിയുടെ ഭാഗമായിരുന്ന കൽപ്പറ്റ സ്വദേശി അജത് സഹിം, ഗോകുലം കേരളയുടെ മധ്യ നിര താരം  തൃക്കൈപ്പറ്റ സ്വദേശി എമിൽ ബെന്നിയും കാലിക്കറ്റ് എഫ് സി യിൽ അംഗമാണ്. വയനാട് ജില്ലയിലെ ഫുട്ബോൾ താരങ്ങളും പരിശീലകരും മികച്ച ക്ലബ്ബുകളിൽ അംഗമാകുന്നതും വിദേശികൾ അടക്കമുള്ളവരെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നതും വയനാടൻ ഫുട്ബോളിന് ഏറെ അഭിമാനകരമാണ്. സമീപ കാലയളവിൽ ജില്ലയിൽ ഫുട്ബോൾ മേഖലയിൽ ഉണ്ടായ വളർച്ചയാണ് ഈ അഭിമാനകരമായ നേട്ടത്തിന് കാരണം.

Advertisement

Related News