പുതുശ്ശേരി വിവേകോദയം എൽ.പി സ്കൂളിലെ കുട്ടികൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ തങ്ങളുടെ അയൽവാസികളിൽ നിന്നും പരിചയക്കാരിൽ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീക്ക് സ്കൂൾ മാനേജ്മന്റ് പ്രതിനിധി അരവിന്ദ് കുമാർ ബി, ഹെഡ് മിസ്ട്രസ്സ് ശ്രീമതി രശ്മി ആർ നായർ,പിടിഎ പ്രസിഡന്റ് ശ്രീ ഷമീർ കടവണ്ടി,അധ്യാപക പ്രതിനിധി മൊയ്തു ഇ.എ ,സ്കൂൾ ലീഡർ ഹെലേന റോബിൻസ്,വിദ്യാർത്ഥി പ്രതിനിധികളായി മുഹമ്മദ് ഷിബിലി,ഏഞ്ചലീന സണ്ണി,അരുണവ് കെ മനോജ്,എഡ്വിൻ ആൽബിൻ അനൂപ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669