‘കൈയിൽ പൈസയില്ല, 1000 രൂപ തരാമോ, ജി പേ ചെയ്യാം’; വയോധികനെ പറ്റിച്ച് തട്ടിയത് 10000 രൂപ -സംഭവമിങ്ങനെ

കൊച്ചി: കൊച്ചിയിൽ വയോധികനെ കബളിപ്പിച്ച് ഗൂഗിൾ പേയിൽ നിന്നും 10,000 രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. 1000 രൂപ വാങ്ങിയ ശേഷം പണമയക്കാനെന്ന പേരിൽ വയോധികന്റെ ഫോണ്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കൊച്ചി ഇടപ്പളളിയിൽ വച്ച് അമ്പലപ്പുഴ സ്വദേശി മോഹനനെ പ്രതികൾ പരിചയപ്പെടുന്നു. വീട്ടിൽ പോകാൻ കൈയ്യിൽ പണം ഇല്ല എന്നും ആയിരം രൂപ ക്യാഷ് ആയി നൽകിയാൽ പകരം ഗൂഗിൾ പേ ചെയ്തു തരാമെന്നും അഭ്യർഥിച്ചു. ആയിരം രൂപ കൈപ്പറ്റിയ ശേഷം പണം ഓണ്‍ലൈനായി അയച്ചതായി പ്രതികൾ പറഞ്ഞു.

എന്നാൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ പണമെത്തിയില്ലെന്ന് മോഹനൻ മനസിലാക്കി. ഇതിനിടെ മോഹനന്റെ പാസ്‍വേർഡ് പ്രതികൾ കൈക്കലാക്കി. പരിശോധിക്കാനെന്ന പേരിൽ ഫോണ്‍ കൈക്കലാക്കിയ പ്രതികളിലൊരാൾ 10000 രൂപ സ്വന്തം അക്കൗണ്ടിലേക്കയച്ചു. ഇടപാട് നടന്നതായി മോഹനനെ കാണിച്ചു. തട്ടിപ്പ് മനസിലായ മോഹനൻ പ്രതികളിലൊരാളെ തടഞ്ഞുവച്ചു.

രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പിന്നീട് എളമക്കര പൊലീസ് നടത്തിയ തെരച്ചിലിൽ രണ്ടുപേരും പിടിയിലായി. പ്രതികളായ ഫായിസും ഒമർ മുക്തറും മുൻപും മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. സാബിത്ത് ആണ് മറ്റൊരു പ്രതി. ഇവർ സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് പോലീസ് നിഗമനം.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.

മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ

വൈദ്യുതി മുടങ്ങും

മാനന്തവാടി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.