പനമരം: പനമരം പഞ്ചായത്തിൽ മാലിന്യ
നിർമാർജ്ജന പ്ലാന്റ് (MCF) നിർമ്മിക്കാൻ അനുവദിച്ച 15 ലക്ഷം രൂപ പ്രോജക്ടിൽ നിന്ന് ഒഴിവാക്കാൻ ബിജെപിയുമായി ചേർന്ന് കോൺഗ്രസും ലീഗും നടത്തിയ അട്ടിമറി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ഡിവൈഎഫ്ഐ ആരോപിച്ചു . നിലവിൽ കീഞ്ഞുകടവ് പ്രവർത്തിച്ച് പോന്നിരുന്ന മാലിന്യ പ്ലാന്റ് ജന രോക്ഷത്തെ തുടർന്ന് പ്രവർത്തനം നിർത്തിയിരുന്നു . ചെറിയ മഴ പെയ്താൽ പോലും വെള്ളം കേറുന്ന പ്രദേശത്തെ എംസിഎഫ് അശാസ്ത്രീയമാണ് എന്നതു കൊണ്ടാണ് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി പുതിയ പ്ലാന്റ് നിർമ്മിക്കാൻ സ്ഥലമേൽപ്പെടുപ്പിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. എന്നാൽ സ്ഥിരം ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്ന പഞ്ചായത്തിലെ കോൺഗ്രസ് ,ലീഗ് , ബിജെപി സഖ്യം പ്രസ്തുത പദ്ധതിയെ അട്ടിമറിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നതെന്നും പദ്ധതി നടപ്പിലാക്കേണ്ട ലീഗ് പ്രതിനിധി കൂടി ആയ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉൾപെടെയുള്ള ആളുകൾ ഈ വിഷയത്തിൽ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ.
അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയത്തിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും എന്നും ഡിവൈഎഫ്ഐ പനമരം മേഖല കമ്മിറ്റി അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്