കെല്ലൂർ കാരാട്ട്കുന്ന് മഹല്ല്
കമ്മിറ്റിയിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന മഹല്ല് കമ്മിറ്റിക്കാരെ കാരാട്ട് കുന്ന് യുവജന കൂട്ടായ്മ അനുമോദിച്ചു .പ്രസിഡണ്ട് കെ കെ ഇബ്രാഹിം, കാരണവർമാരായ ചീനമ്പടൻ ഇബ്രാഹിം, വയൽ അബ്ദുല്ല എന്നിവരെയാണ് അനുമോദിച്ചത്.ചടങ്ങിൽ ജംഷീർ ബാക്കഫി, മുഹമ്മദ് നുജൂമി,ബാസിം ഗസ്സാലി എന്നിവർ പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.