മാനന്തവാടി താലൂക്ക് നല്ലൂര്‍നാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി പ്രീ എക്സിബിഷനും എക്സിബിഷനും ശേഷം റവന്യു വകുപ്പിന് കൈമാറുന്നതിനായി ഭൂമിയുടെ അതിരടയാളങ്ങള്‍ പ്രസിദ്ധീകരണത്തിന് സജ്ജമായി. പ്രീ എക്സിബിഷനിലോ എക്സിബിഷനിലോ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനോ അപേക്ഷ നല്‍കാനോ കഴിയാത്തവര്‍ക്ക് നല്ലൂര്‍നാട് വില്ലേജ് ഓഫീസില്‍ ഹാജരായി സെപ്തംബര്‍ 30 വരെ റിക്കാര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04935 246993

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്