ഇമി​ഗ്രേഷനുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് വിളിക്കും, പണം തട്ടും; മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: ദുബായിൽ പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ പേരിൽ വ്യാജഫോണുകൾ വരുന്നതായി മുന്നറിയിപ്പ് നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇല്ലാത്ത ഇമിഗ്രേഷൻ പ്രശ്നത്തിന്റെ പേരു പറഞ്ഞു പണം തട്ടുകയാണ് ഫോൺ വിളിക്കുന്നവരുടെ ലക്ഷ്യമെന്നു കോൺസുലേറ്റ് വ്യക്തമാക്കി. പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 80046342 നമ്പറിനോട് സാമ്യമുള്ള നമ്പറിൽ നിന്നാണ് വ്യാജ കോളുകൾ വരുന്നതെന്നും കോൺസുലേറ്റ് അറിയിച്ചു. എക്സിലൂടെ ഒന്നിലധികം ഇന്ത്യൻ ഭാഷകളിലാണ് മുന്നറിയിപ്പ് നൽകിയത്.

ഇമി​ഗ്രേഷൻ സംബന്ധമായ വിഷയങ്ങളിൽ കോൺസുലേറ്റ് വിളിക്കില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. കോൺസുലേറ്റിൽ നിന്നും ഫോണിലൂടെ വിളിച്ച് വ്യക്തി​ഗത വിവരങ്ങളോ ഒടിപി, പിൻ നമ്പർ, ബാങ്ക് വിവരങ്ങളോ ചോദിക്കില്ല. ഇത്തരത്തിൽ ഫോണിലൂടെ ബന്ധപ്പെടുന്നവർക്ക് പണം നൽകരുതെന്നും കോൺസുലേറ്റ് പുറപ്പെടുവിപ്പിച്ച മുന്നറിയിപ്പിൽ പറയുന്നു.
യുഎഇയിൽ സെപ്റ്റംബർ ഒന്നുമുതൽ ആരംഭിച്ച് പൊതുമാപ്പ് പദ്ധതിയ്ക്ക് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായിരിക്കുന്നത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യജ ഫോൺ കോളുകൾ വരുന്നത്. കോൺസുലേറ്റിന്റെ സമാന നമ്പറായതിനാൽ ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.