മാനന്തവാടി ഉപ ജില്ലയിലെ മൂവായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മാറ്റുരക്കുന്ന ഉപജില്ല ശാസ്ത്രോത്സവത്തിന് പ്രൗഢമായ തുടക്കം.
ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തിപരിചയ മേളകളിലൂടെ നൂറ്റി മുപ്പതോളം
വിദ്യാലയങ്ങളിലെ മൂവായിരത്തിലധികം പ്രതിഭകളാണ് മത്സരാർത്ഥികളായി എത്തുന്നത്.
ദ്വാരക സേക്രഡ് ഹാർട്ട്
എച്ച് എസ് എസ്, ദ്വാരക
എയുപി എസ് , ഗവ: ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ ഒക്ടോബർ എട്ട് ,ഒമ്പത് തിയ്യതികളിലായി നടക്കുന്ന r ശാസ്ത്രോത്സവത്തിൽ ഇരുന്നൂറിലധികം വിധി കർത്താക്കളും മേളയുടെ ഭാഗമാകുന്നു.
എടവക
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് കുട്ടി ബ്രാൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ
റവ . ഫാദർ സന്തോഷ് തെക്കയിൽ അധ്യക്ഷത വഹിച്ചു.
ശാസ്ത്രോത്സവത്തിൻ്റെ ലോഗോ രൂപകല്പന ചെയ്ത നിസാർ അഹമ്മദിന് എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശിഹാബ് അയാത്ത് ഉപഹാര സമർപ്പണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ ,വാർഡ് മെമ്പർമാരായ മിനി തുളസീധരൻ , വിനോദ്, സുജാത, ലിസി ജോൺ, സി എം സന്തോഷ്, എന്നിവരും
ഹയർ സെക്കൻഡറി
റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം
മാനന്തവാടി എ ഇ ഒ മുരളീധരൻ ,എച്ച് എം ഫോറം കൺവീനർ ശശി പി കെ , ടെക്നിക്കൽ ഹൈ സ്കൂൾ സൂപ്രണ്ട് അബ്ദുൽ ശരീഫ്,
പ്രിൻസിപ്പൽ ഡോ . ഷൈമ ടി ബെന്നി
ജോസ് പള്ളത്ത്,പിടിഎ പ്രസിഡണ്ട് മമ്മൂട്ടി തോക്കൻ ,എം പി ടി എ പ്രസിഡൻറ് രതിക എം, ഷോജി ജോസഫ് എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്