കൽപ്പറ്റ: ഹരിയാനയിൽ നടന്ന നാഷണൽ സോഫ്റ്റ് ബേസ്ബോൾ ജൂനിയർ വിഭാഗം ജേതാക്കളായ കേരള സംസ്ഥാന ടീം അംഗം
സന ഫർഹ യെ എം.എസ്.എസ്.വനിതാ വിംഗ് കൽപ്പറ്റ യൂണിറ്റ് ആദരിച്ചു.
ജില്ലാ സെക്രട്ടറി ഉമൈബ മൊയ്തീൻ കുട്ടി ഉപഹാരവും റീന ഷാജി ക്യാഷ് അവാർഡും കൈമാറി.
വി.ആയിഷ ടീച്ചർ, ജസീത കല്ലങ്ങോടൻ , സുബൈദ, സജ്ന , ആയിഷ അസ്മിറ പങ്കെടുത്തു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.