കവിത സാഹിത്യ കല സാംസ്കാരിക വേദിയുടെ ഇക്കൊല്ലത്തെ സാമൂഹ്യ സേവന പുരസ്‌കാരം പ്രകാശ് പ്രാസ്കോയ്ക്ക് . വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് സാഹിത്യ കലാസാംസ്കാരിക വേദി വർഷംതോറും നൽകിവരുന്ന അവാർഡ് ഈ വർഷം പ്രമുഖ ജീവകാരുണ്യ സാമൂഹിക പ്രവർത്തകനായ വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് ലഭിച്ചു. ചടങ്ങ് കോഴിക്കോട് കൈരളി തീയ്യേറ്ററിൽ വച്ചു കേരള വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ കബീർ മച്ചാഞ്ചേരി അവാർഡ് വിതരണം നിർവഹിച്ചു. കെ.സി അബു,മൂസ,ബദരി പുനലൂർ, നോവലിസ്റ്റ് യു കെ കുമാരൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







