വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച എസ്.എസ്.ടി, എം.സി.സി, എഫ്.എസ്.ടി, വി.വി.ടി, വി.എസ്.ടി ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വ്വര്‍മാര്‍, അക്കൗണ്ടിങ ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തിന് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് കെ.എ.എസ് നേതൃത്വം നല്‍കി. ഉമറലി പാറച്ചോടന്‍ ക്ലാസെടുത്തു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.