ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻബത്തേരി കരുണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും, ശിശു രോഗ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചിപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് വത്സ ജോയി അധ്യക്ഷത വഹിച്ചു.ഫാ.ജോർജ് വെട്ടിക്കാട്ടിൽ മുഖ്യ സന്ദേശം നൽകി. ഡോക്ടർ അഞ്ജിത ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ജാൻസി ബെന്നി, ബബിത,അരുൺ,ചിന്നു എന്നിവർ സംസാരിച്ചു.

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.
കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,







