വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍, നെല്ലിക്കച്ചാല്‍, നെല്ലിക്കച്ചാല്‍ ഫോറസ്റ്റ്, ബാണാസുര റിസോര്‍ട്ട്, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ടൗണ്‍, തോട്ടുങ്കല്‍, കാജ, മഴുവന്നൂര്‍, പാലിയാണ, പാലിയാണ എം.ഐ, കക്കടവ്, കരിങ്ങാരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മീനങ്ങാടി ടൗണ്‍, മാര്‍ക്കറ്റ്, ബി.എസ്.എന്‍.എല്‍, 54-മൈല്‍, മാര്‍ക്കറ്റ്, പി.ബി.എം, കുട്ടിരാംപാലം, എഫ്.സി.ഐ, ഐസ് പ്ലാന്റ്, പുഴങ്കുനി, മലക്കാട്, കുപ്പാടി, ചീരാംകുന്ന്, മുരണി, കാരച്ചാല്‍ ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 26) രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ വൈദ്യുതി വിതരണം മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂളിവയല്‍, ഏഴാം മൈല്‍, പുഞ്ചവയല്‍, കായക്കുന്ന്, പാതിരിയമ്പം, ആലുങ്കല്‍ താഴെ, ആറാം മൈല്‍, അഞ്ചാംമൈല്‍ പെട്രോള്‍ പമ്പ് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ഒക്ടോബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.