വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകന് എം. അക്കനൂരു പ്രസാദ് പ്രളാദ് ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ മുംബൈ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാളാണ്. 2011 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് പോലീസ്നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ്നിരീക്ഷകനെ 04936 298140, 8281463058 നമ്പറിലോ polobserverwyd@gmail.com ലോ ബന്ധപ്പെടാവുന്നതാണ്. രാവിലെ 10 മുതല്‍ 11 വരെപോലിസ് നിരീക്ഷകന് സന്ദര്‍ശകരെ കാണുന്നതാണ്.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.