ആഗോള കളക്ഷൻ 17 കോടി: ജോജു ജോർജിൻറെ കരിയർ ബെസ്റ്റ് ആകാൻ പണി; കളക്ഷൻ കണക്കുകൾ

ജോജു ജോര്‍ജ്ജിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്ക് കുതിച്ച്‌ പണി. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വമ്ബന്‍ വിജയമാകുകയാണ്.

ചിത്രത്തിന്റെ ആഗോള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ 17 കോടിയിലേക്ക് എത്തി. ജോജു ജോര്‍ജ് തന്നെയാണ് ‘പണി’ സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ വാരാന്ത്യത്തിനു ശേഷമുള്ള പ്രവൃത്തിദിനങ്ങളിലും പണി കാണാന്‍ പ്രേക്ഷകരുടെ തിരക്കാണ്.

സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ 8.05 കോടിയാണ്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ ഒരു കോടിക്ക് മുകളില്‍ കളക്‌ട് ചെയ്യാന്‍ പണിക്ക് സാധിച്ചു. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം നാല് കോടിക്ക് മുകളില്‍ പണി കളക്‌ട് ചെയ്തിട്ടുണ്ട്. ആഗോള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ ഉടന്‍ 20 കോടിയിലേക്ക് എത്തും. ജോജുവിന്റെ മുന്‍ സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ഫൈനല്‍ കളക്ഷന്‍ പണി ഉടന്‍ മറികടക്കുമെന്നാണ് വിവരം.

ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ജോജു തന്നെയാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ തുടക്കം മുതല്‍ ഒടുക്കം വരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന അടിപ്പടമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം അഭിപ്രായങ്ങളും. സാധാരണ ഒരു കഥയെ തന്റെ അസാധ്യ മേക്കിങ്ങിലൂടെ ജോജു ജോര്‍ജ് മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആക്കിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്‌സാണ് സിനിമയിലേതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാഗര്‍ സൂര്യ, ജുനൈസ് വി.പി എന്നിവരാണ് വില്ലന്‍ വേഷങ്ങളില്‍ എത്തുന്നത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.