ബിഎംഡബ്ല്യു കാറിലെത്തി ചെടിച്ചട്ടികൾ മോഷ്ടിക്കുന്ന യുവതി: നോയിഡയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറൽ

ആഢംബര ബിഎംഡബ്ല്യു കാറില്‍വന്ന് ഒരു കടയുടെ പുറത്ത് വച്ചിരുന്ന പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.നോയിഡ സെക്ടർ-18ലാണ് ഈ മോഷണം നടത്തിയത്.

ഒക്ടോബർ 25ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം. വീഡിയോയില്‍ യുവതി തന്റെ കാറില്‍ നിന്ന് ഇറങ്ങുന്നതും കടയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്ന പൂച്ചട്ടികള്‍ക്ക് അടുത്തേക്ക് വരുന്നതുമാണ് ആദ്യം കാണുന്നത്. കടയിലെ ജീവനക്കാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഉടൻ തന്നെ പൂച്ചട്ടികള്‍ മോഷ്ടിച്ചെടുക്കുകയാണ്. ഈ സമയം യുവതിയുടെ കാറിനടുത്തു , കുറച്ച്‌ ആളുകള്‍ നില്‍ക്കുന്നുണ്ട്, ഇതേസമയം യുവതി കാറിനുള്ളിലേക്ക് വേഗം കയറാനായി കാറിന്റെ ഡോർ ആരോ തുറന്ന് വച്ചിരുന്നത് കാണാം. അതായത് കാർ മറ്റൊരാളാണ് ഓടിച്ചിരുന്നതെന്ന് വ്യക്തം. ആളുകള്‍ ചുറ്റുമുണ്ടെങ്കിലും സ്ത്രീ ആത്മവിശ്വാസത്തോടെ മോഷണം നടത്തി അവിടം വിട്ടു.
https://x.com/FederalBharat/status/1850390040154960272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1850390040154960272%7Ctwgr%5E62cb91af3991e0ee2b000371de84baa5d4345420%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D114651

നിമിഷനേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി, നിരവധി ആളുകള്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി. ചിലർ ഇതിനെ “ആർട്ട് ഓഫ് ഫ്ലവർ പോട്ട് മോഷണം” എന്ന് വിളിച്ചു, മറ്റുള്ളവർ ഇതിനെ നോയിഡയിലെ ഏറ്റവും പുതിയ “മോഷണ പ്രവണത” എന്ന് വിളിക്കുന്നു. തമാശയോ സ്റ്റണ്ടോ ആയിട്ടെങ്കിലും ഇത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കുറച്ചുപേർ അഭിപ്രായപ്പെട്ടിരിക്കുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.