തലപ്പുഴ:തലപ്പുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും മാനന്തവാടി മെഡിക്കൽ കോളേജിലെ രക്ത ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ജീവദ്യുതി’ എന്ന പേരിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തലപ്പുഴ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷീജ പി എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സതീഷ് ഈ കെ വൈസ് പ്രസിഡന്റ് ഷാജി പാത്താടൻ എൻഎസ്എസ് പി ഒ ബാബു താരാട്ട്,ഡോക്ടർ ദിവ്യ വി, രക്ത ബാങ്ക് കൗൺസിലർ സിബി മാത്യു അധ്യാപകരായ രതീഷ് എ, സുധീപ് എം എസ്, അരുൺ കുമാർ ജെറ്റി ജോസ്, സ്വപ്‌ന എ പി
വളണ്ടിയർ ലീഡർ അസിൻ സൂസൻ എന്നിവർ സംസാരിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്