കൽപ്പറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ മുണ്ടുപാറ കുളക്കാട്ടുകുടിയിൽ സുരേന്ദ്രന്റെ യും, ഷീജയുടേയും മകൻ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയന്റൽ കോളജ് വിദ്യാർഥിയായ അമൽദേവ് കോളേജ് വിട്ട് വീട്ടിലേക്ക് വരുന്നവഴിയായിരുന്നു അപകടം. അഭിനവ് ഏക സഹോദരനാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്സി, ഷൂ, സ്പൈക്ക് മുതലായവ