14 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം വ്യാപിപ്പിക്കാൻ യുഎഇ

പ്രവാസികളെ പ്രതിസന്ധിയിലാക്കി സ്വദേശിവൽക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ. നിലവിലുള്ള സ്വദേശികളെ നിലനിര്‍ത്തിയാകണം പുതിയ നിയമനം നടത്തേണ്ടത് എന്നാണ് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. പ്രവാസികള്‍ ധാരളമായി തൊഴിലെടുക്കുന്ന 14 മേഖലകളിലേക്ക് കൂടിയാണ് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാൻ പദ്ധതി. പ്രധാന 14 മേഖലകള്‍ ഇവയാണ്. ഐടി, സാമ്പത്തിക രംഗത്തുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്‌റ്റേറ്റ്, പ്രഫഷനല്‍ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യസാമൂഹിക രംഗം, കലവിനോദം, ഖനനം, ക്വാറി, നിര്‍മാണ വ്യവസായങ്ങള്‍, മൊത്തചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് സ്വദേശി നിയമനം കര്‍ശനമാക്കിയിരിക്കുന്നത്. ഈ മേഖലകളില്‍ 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ നിര്‍ബന്ധമായും നിയമിച്ചിരിക്കണം. ഡിസംബര്‍ 31-ന് മുന്‍പ് നിയമനം പൂര്‍ത്തിയാക്കണമെന്നും മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദേശം നല്‍കി.ഈ വിഭാഗം കമ്പനികള്‍ 2025-ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന. 2025-ഓടെ രണ്ട് സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികള്‍ക്ക് 1,08,000 ദിർഹം പിഴ ഈടാക്കുമെന്നും പറഞ്ഞു. ഈ വര്‍ഷത്തെ നിയമന ക്വോട്ട നികത്താത്ത കമ്പനികള്‍ക്ക് മന്ത്രാലയം ജനുവരിയില്‍ 96,000 ദിര്‍ഹം സാമ്പത്തിക ബാധ്യത ചുമത്തും. അടുത്ത വര്‍ഷവും നിയമനം പൂര്‍ത്തിയാക്കാതിരുന്നാല്‍ കമ്പനികള്‍ മന്ത്രാലയത്തില്‍ അടയ്‌ക്കേണ്ടത് 1.08 ലക്ഷം ദിര്‍ഹമായിരിക്കും. അതേസമയം 20-ല്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് നിയമം ബാധകമല്ല. വേഗത്തില്‍ വളരുന്ന, അനുയോജ്യമായ തൊഴില്‍ അന്തരീക്ഷവും സാമ്പത്തിക സുസ്ഥിരതയുമുള്ള കമ്പനികളെ മാത്രമാണ് സ്വദേശിവല്‍ക്കരണ നിയമന പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇത് കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുഎഇ സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ പദ്ധതിയിടുന്നുണ്ട്. നിശ്ചിത തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച അധ്യാപകർ പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്കൂളുകളില്‍ നിയമിക്കാനാണ് പദ്ധതി. നാല് ഘട്ടങ്ങളിലാണ് ഇത് പൂർത്തിയാക്കുക. കിൻഡർ ഗാർട്ടനുകളിലെ അധ്യാപകർക്ക് പുറമെ സ്കൂള്‍ അഡ്മിനിസ്ട്രേഷൻ, അറബിക് ഭാഷാധ്യാപകർ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര തസ്തികകള്‍ എന്നിവയിലെല്ലാം സ്വദേശികള്‍ വരും. അറബിക് ഭാഷ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം എന്നിവ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *