തിരുവനന്തപുരം:
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി ‘ചിരി’ പദ്ധതിയുമായി കേരള പോലീസ്. ചിരിയുടെ 9497900200 എന്ന ഹെല്പ് ലൈന്‍ നമ്പറിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിളിക്കാമെന്നും കേരള പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ശിശുദിനത്തോടനുബന്ധിച്ചാണ് കേരളാ പൊലീസിന്റെ ഈ പോസ്റ്റ്. അതേസമയം, ഓണ്‍ലൈന്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം കേരള പോലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കാറുണ്ട്. അത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ വിളിക്കേണ്ട എമര്‍ജന്‍സി നമ്പറും ഇവര്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ പങ്കുവെയ്ക്കാറുണ്ട്. ഓണ്‍ലൈന്‍ വഴി നടക്കുന്ന പലതരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ കരുതിയിരിക്കാനാണ് ഈ മുന്നറിയിപ്പ്. പോലീസിന്റെ ഇത്തരം പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്