പിഴ അടയ്ക്കാൻ വാട്സാപ്പിൽ മെസേജ് വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലിൽ വരില്ലെന്നും എംവിഡി പറഞ്ഞു. ഇത്തരം മെസേജുകൾ ഓപ്പൺ ചെയ്യരുതെന്നും വ്യാജമെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും എംവിഡി ആവശ്യപ്പെട്ടു.

എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്
അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല.ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളുംമോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടൽ echallan.parivahan.gov.in ആണ്.

മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.ഒരു പേയ്മെൻ്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല.ഇത്തരം message കൾ ഓപ്പൺ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ delete ചെയ്യുക.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ചൊവ്വാഴ്ച

മുട്ടില്‍ കോളജില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം തുടങ്ങി.

കല്‍പ്പറ്റ: മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പനു കീഴില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ സമഗ്ര പുരോഗതിക്ക്

സ്വകാര്യതയ്ക്ക് ‘പുല്ലുവില’യാണോ ആപ്പിൾ നൽകുന്നത്? ആപ്പ്‌സ്റ്റോറിൽ നിന്ന് ഡേറ്റിങ് ആപ്പുകൾ ഔട്ട്

ആപ്പിള്‍ ഉന്നയിച്ച ആശങ്കയില്‍ രണ്ട് കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ആപ്പിള്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്വൈറല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളായ ടീ, ടീഓണ്‍ഹര്‍ എന്നിവ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കിയിരിക്കുകയാണ് ആപ്പിള്‍. യൂസര്‍ പ്രൈവസിയിലും

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.