ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നതാണ് ഹൃദയസ്തംഭനം. പലരിലും ശരീരം ലക്ഷണങ്ങള്‍ മുന്‍കൂട്ടി കാണിക്കാറുണ്ട്. എന്നാല്‍ അത് സാരമാക്കാതെ അവഗണിക്കാറാണ് പതിവ്. അത്തരത്തില്‍ ശരീരം കാണിക്കുന്ന ലക്ഷണമാണ് തലചുറ്റലും ബോധക്ഷയവും. പല കാരണങ്ങള്‍ കൊണ്ടും തലചുറ്റല്‍ ഉണ്ടാകാം. എന്നാല്‍ ഹൃദയസ്തംഭനം ആണെങ്കില്‍ ഉടന്‍ തന്നെ ബോധക്ഷയവും ഉണ്ടാകുന്നു. ഏറ്റവും പ്രധാനപ്പെട്ടതും ഭയപ്പെടുത്തുന്നതുമായ ലക്ഷണമാണ് നെഞ്ച് വേദന. നെഞ്ചില്‍ നിന്ന് തുടങ്ങി ഇടത് കൈയിലേക്കും കഴുത്തിന് ഇടതു വശത്തേക്കും വ്യാപിക്കുന്ന നെഞ്ച് വേദനയാണിത്. ഇത് സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് തിരിച്ചറിയാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ സ്ത്രീകളില്‍ കൂടുതലും സൈലന്റ് കാര്‍ഡിയാക് അറസ്റ്റാണ് ഉണ്ടാകാറുള്ളത്. കിതപ്പാണ് മറ്റൊരു ലക്ഷണം. വെറുതെയിരുന്നാല്‍ പോലും ഹൃദയസ്തംഭന സാധ്യതയുള്ളവരില്‍ കിതപ്പ് അനുഭവപെട്ടേക്കാം. ശ്വാസതടസ്സവും ഇത്തരക്കാരില്‍ ഉണ്ടായേക്കാം. ഇവ കൂടാതെ ഉണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് മനം പിരട്ടലും ഛര്‍ദ്ദിയും. ഇത് പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം എങ്കിലും ഇതിനോടൊപ്പം നെഞ്ച് വേദനയും ഉണ്ടാവുകയാണെങ്കില്‍ ഉടൻ തന്നെ വൈദ്യ സഹായം തേടണം.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്