കണ്ണൂര്‍: കേളകത്ത് മലയാംപടി എസ് വളവില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറഞ്ഞ് രണ്ട് പേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍ എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കടന്നപ്പള്ളിയില്‍ നിന്നും രാത്രി നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ 12 പേര്‍ ചികിത്സയിലാണ്.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.