പനമരം: ഇടുക്കിയിൽ വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ
പങ്കെടുത്ത വയനാട് ജില്ലാ ടീമിൽ അംഗങ്ങൾ ആയിരുന്ന പനമരം ജിഎച്ച്എസ് എസിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പത്ത് കുട്ടികളിൽ അഞ്ച് വിദ്യാർഥികൾ കേരള ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ഒരു വിദ്യാർത്ഥിനി റിസർവിൽ ഉൾപ്പെടുകയും ചെയ്‌തു. ആൽവിൻ ആർ, ഹന്ന ഫാത്തിമ, നസലഫാത്തിമ, ഹിബാ തസ്‌നി, ഫാത്തിമത്ത് ഫിദ പി.എൻ എന്നിവർക്കാണ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചത്. കൂടാതെ അർച്ചന എന്ന വിദ്യാർത്ഥിനി റിസർവ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്