നടവയൽ:
വയനാട് ജില്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബി നാടകത്തിൽ ‘ അലിഫ് ലൈല’ എന്ന നാടകം അവതരിപ്പിച്ച് പനമരം ക്രസെന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. വായന മനസ്സിൽ സൃഷ്ടിക്കുന്ന മായാലോകത്തെ കാഴ്ചകളെയാണ് മികച്ച അവതരണത്തിലൂടെ കുട്ടികൾ പകർന്നു നൽകിയത്. ഇൻശാ നിജാസ്, അംന ഫാത്തിമ, ഫസ്ന സിപി, ഭഗവത് കൃഷ്ണ, നിദ ഫാത്തിമ, നിഹാല ജെബിൻ, നിയ ഫാത്തിമ, ഹിബ ഹാരിസ്, ഹന്ന ജാഫർ, മുഹമ്മദ് ഷഹീൻഷാ എന്നിവരരാണ് ടീം അംഗങ്ങൾ. ‘ ആയിരത്തൊന്ന് രാവുകൾ’ കഥകളെ ആസ്‌പദമാക്കി രചിക്കപ്പെട്ട നാടകം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത് അറബി ഭാഷാ പണ്ഡിതൻ ഡോ. ജമാലുദ്ധീൻ ഫാറൂഖിയാണ്. മയ്യിൽ മോഹനൻ മാസ്റ്ററാണ് പരിശീലകൻ.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ