കുപ്പാടിത്തറ : കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ ദേശീയ ഉച്ചഭക്ഷണ ദിനം ആചരിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. പോഷകാഹാരത്തിന്റെ പ്രാധാന്യം, നാടൻ വിഭവങ്ങൾ പരിചയപ്പെടൽ, നല്ല ആഹാരം നല്ല ആരോഗ്യത്തിന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു നൽകി. വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. പരിപാടിയിൽ ഹെഡ്മാസ്റ്റർ മെജോഷ് പി.ജെ, പിടിഎ പ്രസിഡന്റ് വിനീഷ് കുമാർ, മുഹ്സിന പി, അഖില പി എന്നിവർ സംസാരിച്ചു. പി ടി എ എക്സിക്യുട്ടീവ് അംഗങ്ങൾ, ഉച്ച ഭക്ഷണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ