മീനങ്ങാടി, മലക്കാട്, കല്ലുപടി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 1 മുതല്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡിന് ബദല്‍ പാതയായി ജലസേചന വകുപ്പിന്റെ കാക്കവയല്‍, കാരാപ്പുഴ റോഡ് ഉപയോഗിക്കാവുന്നതാണ്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.