കേരള മോട്ടോര് തൊഴിലാളി ക്ഷേമനിധി ബോര്ഡ് സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില് നിന്നും സ്പെഷ്യല് റിവാര്ഡിന് അപേക്ഷിക്കാം. 2023-24 അധ്യയന വര്ഷം കലാ കായിക അക്കാദമിക രംഗങ്ങളില് സംസ്ഥാന ദേശീയ തലങ്ങളില് മികവ് പുലര്ത്തിയവര്ക്കാണ് സ്പെഷ്യല് റിവാര്ഡ് നല്കുന്നത്. സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം ഡിസംബര് 15 നകം അപേക്ഷിക്കണം. ഫോണ് 04936 206355, 9188519862

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







