സിപിഐ എം കോട്ടത്തറ ഏരിയാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

പടിഞ്ഞാറത്തറയിലെ എം ബാലഗോപാലൻ നഗറിൽ
സിപിഐഎം കോട്ടത്തറ ഏരിയാ കമ്മിറ്റിയുടെ പ്രഥമ സമ്മേളനത്തിന് ഉജ്വല തുടക്കം. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മുതിർന്ന ഏരിയാ കമ്മിറ്റി അംഗം യു വേണുഗോപാൽ പതാക ഉയർത്തി. സമ്മേളനത്തിന്‌ മുന്നോടിയായി പ്രകടനവും പുഷ്പാർച്ചനയും നടന്നു.
വി എൻ ഉണ്ണികൃഷ്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം മധു രക്തസാക്ഷി പ്രമേയവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി ഒ പ്രദീപൻ സ്വാഗതം പറഞ്ഞു. പി എം നാസർ (കൺവീനർ), സാന്ദ്ര രവീന്ദ്രൻ, പി സുരേഷ്, ഗീതാ വിജയൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. സീതാ ബാലൻ കൺവീനറായി മിനുട്‌സ്‌, വി എൻ ഉണ്ണികൃഷ്‌ണൻ കൺവീനറായി പ്രമേയം, പി ജി സജേഷ്‌ കൺവീനറായി ക്രഡൻഷ്യൽ, കെ സി ജോസഫ്‌ കൺവീനറായി രജിസ്‌ട്രേഷൻ എന്നീ സബ്‌കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
125 പ്രതിനിധികളും 16 ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എ എൻ പ്രഭാകരൻ, പി കെ സുരേഷ്, റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും പൂർത്തിയായി. ഞായറാഴ്ച ചർച്ചയുടെ മറുപടി പറഞ്ഞശേഷം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ ഞായർ വൈകിട്ട്‌ നാലിന്‌ പടിഞ്ഞാറത്തറയിൽ ചുവപ്പുവളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടക്കും. പൊതുസമ്മേളനം ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത്‌ ഒരുക്കിയ പി എ മുഹമ്മദ് നഗറിൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്‌ഘാടനംചെയ്യും.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.