അമ്പലവയൽ:
ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് കെ.എം. പത്രോസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുണ്ടക്കൈ ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളെ ജില്ലാതലത്തിൽ ഏകോപിപ്പിച്ച
ഫാ. ഡേവിഡ് ആലിങ്കലിനെയും, മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്ന
ഡോ. വിനയയെയും ആദരിച്ചു.സി ഡി ഒ സാബു പി.വി.,സെക്രട്ടറി ഷീജ മനു എന്നിവർ സംസാരിച്ചു.പങ്കെടുത്ത എല്ലാവർക്കും പോഷകാഹാര കിറ്റുകളും വിതരണം ചെയ്തു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ