ബത്തേരി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം വേഗ
ത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സമാധാനപരമായി കൽപ്പറ്റ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചന് നേരെ പോലീസ് അതിക്രമവും ലാത്തിചാർജും വേദനാജനകവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഐ.സി ബാലകൃഷ്ണൻ എംഎൽഎ. മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസം, വൈകുന്നതിൽ പ്രതിഷേധിച്ചാണ് വയനാട്ടിൽ ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. ആ പ്രവർത്തകരെയാണ് പോലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചത്. രാഷ്ട്രീ യത്തിന് അതീതമായി ഓരോ മനുഷ്യനും ഒത്തുചേരേണ്ട സമരമാണിത്. മുണ്ട ക്കെ ദുരന്തത്തേക്കാൾ വലിയ ദുരന്തമായി കേരള പോലീസ് മാറുകയാണ്. സമരക്കാരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണ മെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







