കമ്പളക്കാട്: വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ യുമായി
കമ്പളക്കാട് സ്വദേശിയായ യുവാവ് പിടിയിൽ, കമ്പളക്കാട് ഒന്നാം മൈൽ കറുവ വീട്ടിൽ കെ മുഹമ്മദ് നിസാമുദ്ധീൻ (25) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കമ്പളക്കാട് ഒന്നാം മൈൽ ഉള്ള ഇയാളുടെ വീടിന്റെ കിടപ്പു മുറിയിൽ നിന്നുമാണ് 23.49 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ ചെറിയ പ്ലാസ്റ്റിക് പാക്ക റ്റുകളിൽ നിറച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ ഇത് തൂക്കുന്നതിനായുള്ള ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. എം.ഡി.എം.എ യുടെ ഉറവിടത്തെക്കുറിച്ചും കൂട്ടു പ്രതികളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കമ്പളക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒഎം. എ സന്തോഷ് സബ് ഇൻസ്പെക്ടർ എൻ.വി ഹരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായി രുന്നു പരിശോധന.

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്