സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍ പട്ടിക ജനുവരി 6 ന് പ്രസിദ്ധപ്പെടുത്തും. കരട് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. വോട്ടര്‍ പട്ടികയില്‍ നിലവിലുള്ള പേര്, ഫോട്ടോ, വയസ്സ്, ജനന തീയ്യതി, കുടുംബ വിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും അവസരമുണ്ട്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ 15 വരെ ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസറെ അറിയിക്കാം. ജില്ലാ താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ടര്‍ പട്ടികയിലുള്ള വിവരങ്ങള്‍ പരിശോധിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും പുതിയതായി പേര് ചേര്‍ക്കാനും കഴിയും.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ