പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്കിലെ 5, 8 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള പരീക്ഷ ജനുവരി 5 നകം നടക്കും. ഇതിനായി കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും 4, 7 ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. കാടര്‍, കുറമ്പര്‍, ചോല നായ്ക്കര്‍, കാട്ടുനായ്ക്കര്‍, കൊറഗ സമുദായക്കാര്‍ക്ക് ബി ഗ്രേഡ് വരെയുള്ളവര്‍ക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിച്ച മാനന്തവാടി താലൂക്ക് പരിധിയിലുള്ളവരായിരിക്കണം അപേക്ഷകര്‍. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പ്രധാനധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്ക് പകര്‍പ്പ് മുന്‍ഗണന ഇനങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 10 നകം അപേക്ഷ നല്‍കണം. സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലുകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് (ഫോണ്‍ 04935 240210), കുഞ്ഞോം(ഫോണ്‍ 9496070379), തവിഞ്ഞാല്‍ (ഫോണ്‍ 9496070377), കാട്ടിക്കുളം (ഫോണ്‍ 9496070378), മാനന്തവാടി (ഫോണ്‍ 9496070375) , പനമരം (ഫോണ്‍ 9496070375), ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും കുടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്