കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടി (PACE – 40) യുടെ സ്കൂൾതല നിർവഹണ സമിതി രൂപീകരണ യോഗം സ്കൂളിൽ നടന്നു. വിദ്യാർഥികളുടെ പഠന ഗുണനിലവാരം വർധിപ്പിക്കൽ, കഴിവുകൾ പരിപോഷിപ്പിക്കൽ, ജീവിത നൈപുണീ വികാസം, രക്ഷാകർത്തൃ ബോധവൽക്കരണം, അധ്യാപക ശാക്തീകരണം എന്നിവ ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ വാർഡ്, മെമ്പർ കെ രാധാകൃഷ്ണൻ,
പി ടി എ പ്രസിഡണ്ട് കെ സിജിത്ത്, എം പിടിഎ പ്രസിഡണ്ട് നൂപ ടി ജി, പി ടി എ എക്സി.അംഗം സുനിൽകുമാർ, പ്രധാനാധ്യാപിക സബ്രിയ ബീഗം, സ്കൂൾ ലീഡർ ഋതുനന്ദ എന്നിവർ സംസാരിച്ചു.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







