മാനന്തവാടി: മലങ്കര കത്തോലിക്ക സഭയുടെ യുവജന കൂട്ടായ്‌മയായ മലങ്കരകാതോലിക് യൂത്ത് മൂവ്മെൻ്റ് (എംസിവൈഎം) ബത്തേരി രൂപതയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ വെച്ച് ‘ജീവദായകം’ രക്ത ദാന ക്യാമ്പ് നടത്തി. ഫാ.റോയ് വലിയപറമ്പിൽ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങ് സിസിറ്റർ ഡോ.ഫ്രാൻസിസ് മരിയ ഉദ്ഘാടനം ചെയ്‌തു. രൂപതാ പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ.അർച്ചന രാജൻ, ഡോ, ബിനീജ മെറിൻ ജോയ് എന്നിവർ രക്തദാനത്തിൻ്റെ മഹത്വത്തെ പറ്റിയും ഗുണഗണ ങ്ങളെ പറ്റിയും ബോധവൽക്കരണ ക്ലാസെടുത്തു. ജ്യോതിർമയ കോർഡിനേറ്റർ കെ.എം ഷിനോജ് രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല