നാഷണല്‍ ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 9.30 ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nam.kerala.gov.in. ഫോണ്‍- +91-8848002947.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.