അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാ-കായിക മത്സരങ്ങള്‍ ഡിസംബര്‍ 7,8,10,14 തിയതികളില്‍ പഞ്ചായത്തിലെ വിവിധ വേദികളില്‍ നടക്കുമെന്ന് സെക്രട്ടറി അരിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം https://keralotsavam.com/register ഓണ്‍ലൈനായി രജിസ്ട്രേഷന് ചെയ്യണം.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.