കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജി എച്ച് എസ് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എൻ സുശീല നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വിമല ബി.എൻ പഠനോപകരണ വിതരണം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ,രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡണ്ട് കെ സിജിത്ത്, എച്ച് എം സബ്രിയ ബീഗം, പിടിഎ എക്സി.അംഗം ഷിബു പി എസ്, രശ്മി വി എസ്, വിനീഷ് പി, ഷാജു കെ കെ, മഞ്ജു വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.