തീവ്രമഴ; രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.

പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്. സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ട്.

മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍‍ വേണ്ടി മാത്രമുള്ളതാണ്.

വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും. ഈ വര്‍‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെ എസ് ഇ ബി അറിയിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.