വനിതാ ശിശു വികസന വകുപ്പ് സാമൂഹ്യ സേവന സംഘടനയായ ജോയിന്റ് വളണ്ടിയര്‍ ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്- ജ്വാലയുമായി സഹകരിച്ച് നടപ്പാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയില്‍ വനിതാ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കുട്ടികളുടെ സംരക്ഷണ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 11 നകം അപേക്ഷയും അനുബന്ധ രേഖകള്‍ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ജ്വാല, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, വയനാട്- 673122 വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം. ഫോണ്‍- 04936 202098, 206036

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







