തേറ്റമല ഗവ. ഹൈസ്കൂളിൻ്റെ 70-ാം വാർഷികത്തിൻ്റെ ലോഗോ പ്രകാശനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വികസനവകുപ്പ് മന്ത്രി ഒ.ആർ കേളു നിർവ്വഹിച്ചു. ചടങ്ങിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ റിയാസ് മേമന, സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് മാത്യു, പി.ടി.എ പ്രസിഡൻ്റ് അബ്ദുൾ നാസർ കൂത്തുപറമ്പൻ, എസ്. എം. സി ചെയർമാൻ അസ്ഹർ അലി, എം.പി ടി എ പ്രസിഡണ്ട് ഫൗസിയ , ലത്തീഫ് തട്ടായി,അൻവർ കെ, ഇബ്രാഹിം കേളോത്ത്, സുമയ്യ , സജ്ന ,സുധിലാൽ ഒന്തത്ത്, വിനോദ് കുമാർ, ജംഷീന എന്നിവർ പങ്കെടുത്തു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







