പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷന്‍, ജി.എസ്.ടി അസിസ്റ്റന്റ് കോഴ്‌സുകളിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ 2025 ജനുവരി ഒന്നിന് ഉച്ചക്ക് രണ്ടിനകം സ്‌കൂള്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ – 9447952173.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍