മീനങ്ങാടി : നാഷണൽ സർവീസ് സ്കിം സഹവാസ ക്യാമ്പിന്റെ മുന്നോടിയായി ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് പ്രോഗ്രാം ഓഫീസർമാർക്ക് ക്യാമ്പിൽ നടപ്പാക്കേണ്ട ‘സത്യമേവ ജയതേ’ എന്ന പ്രോഗ്രാമിന്റെ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു.
കേരള മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഉൾപ്പെടുന്ന വ്യാജവാർത്തകൾക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയാണ് ‘സത്യമേവ ജയതേ’.
വിവരസാങ്കേതിക വിസ്ഫോടനത്തിന്റെ ഭാഗമായി വിവിധങ്ങളായ മാധ്യമങ്ങളിലൂടെ എത്തുന്ന വാർത്തകളുടെ നിജസ്ഥിതി പരിശോധിക്കാനും ,വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കാനും,സാമൂഹിക ബോധവൽക്കരണം നടത്തുന്നതിനും എൻഎസ്എസ് വളണ്ടിയർമാരെ പ്രാപ്തരാക്കാനാണ് ക്യാമ്പിൽ ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത് .
മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു .ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ.എസ് പദ്ധതി വിശദീകരിച്ചു . ക്ലസ്റ്റർ കൺവീനർമാരായ രജീഷ് എ വി , രാജേന്ദ്രൻ എം കെ ,പ്രോഗ്രാം ഓഫീസർമാരായ ജോസ് പി.ടി, സുഭാഷ് വി പി എന്നിവർ സംസാരിച്ചു.
പനമരം ക്ലസ്റ്റർ കൺവീനർ സുദർശനൻ കെ.ഡി വിഷയം അവതരിപ്പിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ